ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

അടിമാലി: കൊച്ചി-ധനുഷ്​കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. ​കൊന്നത്തടി പാറത്തോട് കടുവാലങ്കൽ സുനിലിന്റെ ഭാര്യ പ്രസന്നകുമാരിയാണ്​ (കവിത -33) മരിച്ചത്. ഭർതൃപിതാവ് മാധവൻ (67), ശാന്തകുമാരി (65), ഇട്ടിക്കുന്നേൽ വിജയൻ (67), മകൻ അനീഷ് (33), തളിപ്പറമ്പ് അൽഹിലാൽ അനസ് (30), ബന്ധു ജസ്ന (21) എന്നിവർക്കാണ് പരിക്കേറ്റത്​​. വെള്ളിയാഴ്ച വൈകീട്ട്​ മൂന്നോടെ നേര്യമംഗലം റാണിക്കല്ലിനു സമീപമാണ് അപകടം. കോതമംഗലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നയാളെ കാണാൻ പോയതാണ്. വളവ് തിരിഞ്ഞുവരവേ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റവരെ കോതമംഗലത്ത് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ച കവിതക്ക് രണ്ട്​ കുട്ടികളുണ്ട്. അടിമാലി പൊലീസ് നടപടി സ്വീകരിച്ചു. Idg adi 6 aciddent deth Kavitha ചിത്രം - അപകടത്തിൽ മരിച്ച കവിത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.