വയനാട്ടിൽ 48 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് രോഗമുക്തി

കൽപറ്റ: ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കത്തിലൂടെ 39 പേര്‍, ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1082 ആയി. ഇതില്‍ 729 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. 350 പേരാണ് ചികിത്സയിലുള്ളത്. 333 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.