കാ​യം​കു​ളം കാ​യ​ലോ​ര വി​ശ്ര​മ​കേ​ന്ദ്രം പ​ത്തി​യൂ​ർ എ​സ്.​കെ.​വി ഹൈ​സ്കൂ​ൾ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ ശു​ചീ​ക​രി​ക്കു​ന്നു

കായലോര വിശ്രമകേന്ദ്രം ശുചീകരിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ; അഭിനന്ദനവുമായി മന്ത്രി

കായംകുളം: കായംകുളം കായലോര വിശ്രമകേന്ദ്രം ശുചീകരിച്ച പത്തിയൂർ എസ്.കെ.വി ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്ക് മന്ത്രി എം. ലിജുവിന്‍റെ അഭിനന്ദനം. വീഡിയോ കോളിലൂടെ വിദ്യാർഥികളുമായി സംസാരിച്ച മന്ത്രി, സേവനപ്രവർത്തനത്തിന് പ്രോത്സാഹനം നൽകി. അറുപതോളം വിദ്യാർഥികൾ അഞ്ച് മണിക്കൂർ നീണ്ട ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

നവംബർ 14ന് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി കായംകുളം കായലിൽ നടക്കുന്ന ജലോത്സവത്തിന് മുന്നോടിയായാണ് ശുചീകരണം നടത്തിയത്. സ്കൂൾ മാനേജ്മെന്റിന്റെ പിന്തുണയോടെയും അധ്യാപകരുടെ മാർഗനിർദേശത്തോടെയും രക്ഷിതാക്കളുടെ സഹകരണത്തോടെയുമായിരുന്നു ശുചീകരണം. അധ്യാപകരായ പ്രീതി, മഞ്ജു പുളിയറ, കാർത്തിക, ശരണ്യ എന്നിവരും ഏതാനും രക്ഷിതാക്കളും വിദ്യാർഥികൾക്ക് പിന്തുണയുമായി സ്ഥലത്തെത്തി. 

Tags:    
News Summary - Students Clean Kayamkulam Lakeside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.