Posted On
date_range Updated On
date_range റെയിൽവേ ജങ്ഷനിൽ ഒരുമാസം ഗതാഗതം മുടങ്ങും
കായംകുളം: കെ.പി റോഡിൽ റെയിൽവേ ജങ്ഷനിൽ മേൽപാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഒരുമാസം ഗതാഗതം മുടങ്ങും.
സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയാണ് ഗതാഗത നിയന്ത്രണം. ട്രെയിനുകളുടെ വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് മേൽപാലത്തിൽ അറ്റകുറ്റപ്പണിയും റോഡിന്റെ ഇരുവശത്തെയും സംരക്ഷണഭിത്തിയുടെ പുനർനിർമാണമാണവും നടക്കുന്നത്.
ഇക്കാലയളവിൽ ചെറിയ വാഹനങ്ങൾ റെയിൽവേ ജങ്ഷനിൽനിന്ന് വടക്കോട്ട് തിരിഞ്ഞ് ചെറിയ അടിപ്പാത വഴിയാണ് പോകേണ്ടത്.
വലിയ വാഹനങ്ങൾ കൃഷ്ണപുരം മുക്കടയിൽനിന്ന് രണ്ടാംകുറ്റി വഴിയാണ് പോകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.