റാഫേൽ ജോൺ
Posted On
date_range Updated On
date_range 11.25 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ
തുറവൂർ: ഗോവൻ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. 11.25 ലിറ്റർ മദ്യവുമായി ചെല്ലാനം മച്ചുങ്കൽ വീട്ടിൽ റാഫേൽ ജോണാണ് (23) കുത്തിയതോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുളള സംഘത്തിന്റെ പിടിയിലായത്. 15 കുപ്പിയാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
എരമല്ലൂർ, എഴുപുന്ന ഭാഗങ്ങളിലെ കല്യാണവീടുകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുമേഖ്, പ്രിവന്റിവ് ഓഫിസർമാരായ ഗിരീഷ്, ഓംകാർ നാഥ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.