വിജി ഐസക്
Posted On
date_range Updated On
date_range സ്കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ
തുറവൂർ: ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ചേർത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് തൈക്കൽ ഇലഞ്ഞിക്കൽ വീട്ടിൽ വിജി ഐസക്കിനെ (ആൽബർട്ട് -48) ആണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. തുറവൂർ തെക്ക് കണ്ടത്തിൽപറമ്പ് വീട്ടിൽ കെ.ആർ. ശശിയുടെ സ്കൂട്ടറാണ് തുറവൂർ ജങ്ഷന് സമീപത്തുനിന്ന് കഴിഞ്ഞ 20ന് ഇയാൾ മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.