ആലപ്പുഴ: വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായി ഒളിവില്‍ കഴിഞ്ഞയാള്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കോയമ്പത്തൂര്‍ പുതുമല്‍പേട്ട കലച്ചിക്കാട് വെയർഹൗസിൽ ഭുവനചന്ദ്രനാണ് (ഗ്യാസ് രാജേന്ദ്രന്) ചേര്‍ത്തല പൊലീസ് അങ്കമാലിയിൽനിന്ന് പിടികൂടിയത്. 2002ല്‍ ചേർത്തല സ്വദേശിയുടെ കാർ മോഷ്ടിച്ച കേസില്‍ പിടിയിലായ പ്രതി പിന്നീട് ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.
കൊല്ലം കുണ്ടറ സ്വദേശിയായ ഇയാള്‍ കുടുംബ സമേതം ആദ്യം കോയമ്പത്തൂരിലും തുടര്‍ന്ന് കൊല്ലം പ്ലാപ്പള്ളി, തൃശൂര്‍, ശാന്തന്‍പാറ എന്നിവിടങ്ങളിലും താമസിച്ചു വരികയായിരുന്നു. ഇയാളെക്കുറിച്ച് അന്വേഷിച്ചതില്‍ ശാന്തന്‍പാറയില്‍ താമസിച്ചിരുന്നതായും രണ്ടര ഏക്കർ സ്ഥലവും വീടും ഒറ്റ ദിവസംകൊണ്ട് ആരും അറിയാതെ വില്പന ചെയ്ത് രാത്രി തന്നെ വീട് മാറിപ്പോയതായും വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനോടുവിലാണ് ഇയാള്‍ പിടിയിലായത്.
ചേര്‍ത്തല അസി. പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ചേര്‍ത്തല ഐ.എസ്.എച്ച്.ഒ ജി. അരുണ്‍, എസ്.ഐമാരായ എസ്. സുരേഷ്, എ.എസ്.ഐ, ബിജു കെ. തോമസ്, സീനിയര്‍ സി.പി.ഒ ജോര്‍ജ് ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.