സിദ്ദീക്ക്, മുഹമ്മദ് ഇല്യാസ്
മാന്നാർ: മോഷ്ടിച്ച സാധനങ്ങളുമായി പോവുകയായിരുന്ന രണ്ട് പേരെ ചൊവ്വാഴ്ച രാത്രിയിൽ വാഹനപരിശോധനക്കിടെ മാന്നാർ പൊലീസ് പിടികൂടി. കായംകുളം രണ്ടാംകുറ്റി പന്തപ്ലാവിൽ വീട്ടിൽ സിദ്ദീക്ക്(40) കറ്റാനം ഇലിപ്പക്കുളം തടാലിൽ വടക്കേതിൽ വീട്ടിൽ മുഹമ്മദ് ഇല്യാസ്(29) എന്നിവരാണ് പിടിയിലായത്.
വാർക്കക്ക് ഉപയോഗിക്കുന്ന സാമഗ്രികൾ ഇവർ മോഷ്ടിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പൊടിയാടി മണിപ്പുഴ പാലത്തിനു സമീപത്തുനിന്ന് റോഡിലെ ഓട നിർമിക്കുന്നതിനാവശ്യമായ ഇരുമ്പ് ഷീറ്റ് മോഷണം പോയിരുന്നു.
ഇതടക്കമാണ് പിടികൂടിയത്. വലിയ പെരുമ്പുഴ തട്ടാരമ്പലം റോഡിൽ ഇരമത്തൂർ ഭാഗത്ത് വാഹനപരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതെ പോയ പെട്ടി ഓട്ടോ പിൻതുടർന്ന്പിടികൂടുകയായിരുന്നു. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്‍റെ നിർദേശാനുസരണം എസ്.ഐ ജോൺ തോമസ്, സിവിൽ പൊലീസ് ഓഫിസർ സിദ്ദീഖ് ഉൽ അക്ബർ എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.