പൂച്ചാക്കൽ: ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ മരണാസന്നയാക്കി അഞ്ചുപവൻ കവർന്ന പ്രതിയെ പൂച്ചാക്കൽ സി.ഐ അജയ് മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിവേഗം പിടികൂടിയതിൽ അഭിനന്ദനവുമായി നാട്ടുകാർ. ബുധനാഴ്ച ഉച്ചക്കാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. തളിയാപറമ്പ് ഗവ. എൽ.പി സ്കൂളിനടുത്താണ് മോഷണം നടന്ന വീട്.
നാട്ടുകാരും തളിയാപറമ്പ് ഗവ. എൽ.പി സ്കൂൾ അധ്യാപകരും പൊലീസ് സ്റ്റേഷനിലെത്തിയാണ് അഭിനന്ദനം അറിയിച്ചത്. അധ്യാപകനായ സോണി പവേലിൽ, പി.ടി.എ പ്രസിഡന്റ് ഷാജി കുത്തുകാട്ട്, മുൻ പി.ടി.എ പ്രസിഡന്റ് എൻ.ആർ. സജു, പി.ടി.എ അംഗം സുരേന്ദ്രസിങ്, വിജയകുമാർ, ഡി.ജെ. ദിപു, എം.ഡി. ഹരിലാൽ, വിജയൻ പണിക്കൻവീട്, സുജന സജു, ലത സജീവ് എന്നിവർ നേതൃത്വം നൽകി. പൊലീസ് സ്റ്റേഷനിൽ മധുരം നൽകി ആദരിച്ചു. കവർച്ചക്കാരനെ പിടികൂടാൻ നേതൃത്വം നൽകിയ സി.ഐ. അജയ് മോഹൻ, സബ് ഇൻസ്പെക്ടർമാരായ സെൽവരാജ്, ഉദയകുമാർ ,ഗോപാലകൃഷ്ണൻ, സീനിയർ സി.പി.ഒ കിങ് റിച്ചാർഡ്, മനു മോഹൻ, അരുൺ കുമാർ, സൈബിൽ ചക്രവർത്തി, സി.പി.ഒ രതീഷ്, ടെൽസൻ, ബിജോയ് എന്നിവരെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.