ആലപ്പുഴ യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: രാജ്യത്തിനകത്തുള്ള അപകടകാരികളോട് ഏറ്റുമുട്ടേണ്ട സാഹചര്യമാണുള്ളതെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ രാജ്യത്തിന് പുറത്തുനിന്നുള്ളവരോട് ഏറ്റുമുട്ടിയാൽ മതിയായിരുന്നു. ജാതിയും മതവും നോക്കാതെ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യൻസമൂഹം ഒറ്റക്കെട്ടായി പൊരുതിയാണ് രാജ്യത്തെ രക്ഷിച്ചത്. അതോടെ ഭിന്നിപ്പിച്ച് ഭരിപ്പിക്കുകയെന്ന ബ്രീട്ടീഷ് തന്ത്രം വിജയിച്ചില്ല.
തെരഞ്ഞെടുപ്പിൽ ജനാധിപത്യാവകാശം വിനിയോഗിച്ച് രാജ്യത്തെ രക്ഷപ്പെടുത്തണമെന്ന സന്ദേശമാണ് 2024 നൽകുന്നത്. ഇനി മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന സംശയിക്കുന്ന സാഹചര്യമാണുള്ളത്. ബി.ജെ.പി സർക്കാർ ഏകാധിപത്യ ഭരണമാണ് നടത്തുന്നത്. ഇത് ഇന്ത്യയുടെ പാരമ്പര്യത്തിന് വിരുദ്ധമാണ്. രാജ്യത്തിന്റെ ഉന്നത പാരമ്പര്യം നിലനിർത്താൻ ‘ഇൻഡ്യ’ മുന്നണി അധികാരത്തിലെത്തമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം ചെയര്മാന് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംസാരിച്ചു.
ജയരാജൻ ബി.ജെ.പി ഏജന്റ് -എം.എം. ഹസൻ
കായംകുളം: ഇടത് മുന്നണി കൺവീനർ ഇ.പി. ജയരാജൻ ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജന്റായി പ്രവർത്തിക്കുകയാണെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റും യു.ഡി.എഫ് കൺവീനറുമായ എം.എം. ഹസ്സൻ ആരോപിച്ചു. കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബി. ബാബു പ്രസാദ്, എ.എ. ഷുക്കൂർ, അഡ്വ. കെ.പി. ശ്രീകുമാർ, അഡ്വ. ജോൺസൺ എബ്രഹാം, ജെബി മേത്തർ എം.പി, തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.