അനൂപ്
Posted On
date_range Updated On
date_range കാപ്പ ഉത്തരവ് ലംഘിച്ചയാൾ അറസ്റ്റിൽ
മാരാരിക്കുളം: കാപ്പ ഉത്തരവ് ലംഘിച്ച് ആയുധങ്ങളുമായി ജില്ലയിൽ പ്രവേശിച്ച കഞ്ഞിക്കുഴി പഞ്ചായത്ത് 12ാം വാർഡ് ചിറയിൽ വീട്ടിൽ അനൂപിനെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് ജില്ല പൊലീസ് മേധാവി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയിൽ പ്രവേശിക്കുന്നത് ഒരുവർഷത്തേക്ക് തടഞ്ഞ് എറണാകുളം ഡി.ഐ.ജി നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിച്ചതിനാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.