Posted On
date_range Updated On
date_range എലിയെ കൊല്ലാൻ തേങ്ങാപ്പൂളിൽ വിഷം ചേർത്തത് അറിഞ്ഞില്ല; ആലപ്പുഴയിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
ആലപ്പുഴ: അബദ്ധത്തിൽ എലിവിഷം കഴിച്ച സ്കൂൾ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്. വീട്ടിലെ എലി ശല്യം കാരണം തേങ്ങാപ്പൂളിൽ എലിവിഷം ചേർത്ത് വെച്ചിരുന്നു. വൈകീട്ട് സ്കൂൾ വിട്ട് വന്ന കുട്ടി അതറിയാതെ ആ തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
കുട്ടിയുടെ മുത്തശ്ശിക്ക് മുയൽ മാന്തിയതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തതിനു പിന്നാലെ ശരീരം തളർന്ന് ചികിത്സയിലാണ്.കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട്കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.