ഹോട്ടലുകളിൽനിന്ന്
പിടികൂടിയ പഴകിയ ഭക്ഷണം
Posted On
date_range Updated On
date_range മിന്നൽ പരിശോധന; രണ്ട് ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധയിൽ രണ്ട് ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ 9.30 വരെ നടത്തിയ പരിശോധയിൽ മുല്ലയ്ക്കൽ അമ്പാടി ഹോട്ടൽ, രാജ കേശവദാസ് ഹോട്ടൽ എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
അമ്പാടിയിൽനിന്ന് പഴകിയ ചോറ്, രാജ കേശവദാസിൽനിന്ന് പഴകിയ ഫ്രൈഡ്റൈസ്, നെയ്ച്ചോറ്, ചിക്കന്‍ ഫ്രൈ, നിരോധിത പ്ലാസ്റ്റിക് കവര്‍ എന്നിവയാണ് പിടിച്ചെടുത്തത്. നഗരത്തിലെ മറ്റ് ചില ഹോട്ടലുകളിൽ പരിശോധന നടത്തിയെങ്കിലും പഴകിയ സാധനങ്ങൾ കണ്ടെത്താനായില്ല.
ഹെല്‍ത്ത് ഇന്‍സ്പെക്ടർ ബി. അനില്‍കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെ. അനിക്കുട്ടൻ, ജെ. ഖദീജ എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.