ബ്രദര്‍ മാത്യു ആല്‍ബിനും ഭാര്യ മേരിയും അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം
അമ്പലപ്പുഴ: തെരുവിന്റെ മക്കൾക്ക് അന്നത്തിന് വക കണ്ടെത്താൻ മാർഗമില്ലാതെ ബ്രദർ മാത്യു ആൽബിൻ. പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികളുടെ മരുന്നിനും നിത്യച്ചെലവുകൾക്കും വകയില്ലാത്ത അവസ്ഥയിലാണിപ്പോള്‍. സർക്കാറിൽനിന്ന് വർഷത്തിലൊരിക്കൽ കിട്ടുന്ന ഗ്രാന്റ് മാത്രമാണ് നിശ്ചിത വരുമാനം.
അതാകട്ടെ ഒരു മാസത്തെ ചെലവിനുപോലും തികയില്ല. പിന്നെ കാരുണ്യമതികളുടെ കൈത്താങ്ങായിരുന്നു ശാന്തിഭവന്റെ നിലനിൽപ്. തെരുവിൽനിന്നുള്ള കുട്ടികൾക്കായി മനുഷ്യസ്നേഹികളായ പലരും ഒരു നേരത്തെ ഭക്ഷണമായും അതിനുള്ള തുകയായും നൽകിയിരുന്നു. എന്നാൽ, പ്രളയശേഷം ഇവരും കൈവിട്ടതോടെ ശാന്തിഭവന്റെ നിലനിൽപ് പ്രതിസന്ധിയിലാണ്.
1997ലാണ് ഉറ്റവരെ ഉപേക്ഷിച്ച് തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞവർക്ക് ആശ്രയമായി പുന്നപ്രയിൽ ശാന്തിഭവൻ ആരംഭിക്കുന്നത്. ഇന്ന് മനോനില തെറ്റിയവരും അംഗപരിമിതരും സ്ത്രീകളുമടക്കം 170 ഓളം അന്തേവാസികളാണുള്ളത്. ഇവരുടെ മരുന്നിനും മറ്റ് നിത്യച്ചെലവുകൾക്കുമായി മാസം വലിയൊരു തുകയാണ് വേണ്ടിവരുന്നത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് റോഡിൽ അലയുന്നവരെ പൊലീസും ജീവകാരുണ്യ പ്രവർത്തകരും ചേർന്ന് ഇപ്പോഴും ശാന്തിഭവനിൽ എത്തിക്കുന്നുണ്ട്.
ഇവരെ പുതിയ മനുഷ്യരാക്കുമ്പോഴും മനസ്സിൽ നന്മ വറ്റാത്തവരുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷമാത്രമാണ് മനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനുള്ളത്. ശാന്തിഭവൻ സർവോദയയുടെ പേരിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ആലപ്പുഴ ശാഖയിലെ 0001053000007694 അക്കൗണ്ടില്‍ അന്തേവാസികള്‍ക്കുള്ള സഹായം നല്‍കാം. ഐ.എഫ്.എസ്.സി എസ്.ഐ.ബി.എൽ: 0000001. വിവരങ്ങള്‍ക്ക് 9447403035.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.