തിരയിൽപ്പെട്ട വള്ളം
Posted On
date_range Updated On
date_range തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
മാരാരിക്കുളം: മത്സ്യ ബന്ധനത്തിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വള്ളത്തിനും എൻഞ്ചിനും വലയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
അർത്തുങ്കൽ തീരദേശ പോലീസ് സ്റ്റേഷന് പടിഞ്ഞാറ് തിങ്കളാഴ്ച രാവിലെ എഴിനായിരുന്നു സംഭവം.
അർത്തുങ്കൽ തുരുത്തേൽ ടി.എസ്.സേവ്യറിൻ്റെ ഉടമസ്ഥതയിലുള്ള തുരുത്തേൽ വള്ളമാണ് അപകടത്തിൽപ്പെട്ടത്. പരിക്കുപറ്റിയ തൊഴിലാളികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർത്തുങ്കൽ കോസ്റ്റൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.