മൂന്ന്​ മാസമായി ശമ്പളമില്ലാതെ ‘സാഗർമിത്ര’ജീവനക്കാർ

ആ​ല​പ്പു​ഴ: സ​ർ​ക്കാ​റു​മാ​യി ക​ട​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ജോ​ലി​ചെ​യ്യു​ന്ന ‘സാ​ഗ​ർ​മി​ത്ര’​ക്കാ​ർ​ക്ക്​ ​ മൂ​ന്നു​മാ​സ​മാ​യി ശ​മ്പ​ള​മി​ല്ല.2020 ന​വം​ബ​റി​ൽ സം​സ്ഥാ​ന​ത്തെ 222 മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ൽ ആ​റു​മാ​സം വീ​തം ക​രാ​ർ വ്യ​വ​സ്ഥ​യി​ലാ​ണ്​ ‘സാ​ഗ​ർ​മി​ത്ര’​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​മാ​സം 15,000 രൂ​പ സ്റ്റൈ​പ​ൻ​ഡ് എ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​മ്പാ​ദ​ക യോ​ജ​ന പ​ദ്ധ​തി​ക്ക്​ കീ​ഴി​ലാ​യ​തി​നാ​ൽ ശ​മ്പ​ള​ത്തി​ന്റെ പ​കു​തി കേ​ന്ദ്ര​സ​ർ​ക്കാ​റും പ​കു​തി സം​സ്ഥാ​ന സ​ർ​ക്കാ​റും ന​ൽ​കും. ഫി​ഷ​റീ​സ് സ​യ​ൻ​സ്, മ​റൈ​ൻ ബ​യോ​ള​ജി, സു​വോ​ള​ജി എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ബി​രു​ദ​മോ അ​തി​ൽ കൂ​ടു​ത​ലോ യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സ​മാ​ശ്വാ​സ, പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​വ​രെ സ​ഹാ​യി​ക്കു​ക, സ​ർ​ക്കാ​റു​ക​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച്​ ബോ​ധ​വ​ത്​​ക​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ, ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ മു​ത​ൽ മ​ത്സ്യ​ഭ​വ​നു​ക​ളി​ലെ ഏ​താ​ണ്ട് എ​ല്ലാ ജോ​ലി​ക​ളും ഇ​വ​ർ ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്.

മ​ത്സ്യ​ബ​ന്ധ​ന ഗ്രാ​മ​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്റെ ഡേ​റ്റ അ​ത​ത്​ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റി​യി​ക്ക​ണം. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച തീ​ര​സ​ദ​സ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്റെ ചു​മ​ത​ല​യും ഇ​വ​ർ​ക്കാ​ണ്. ഓ​ഫി​സി​ൽ തീ​രാ​ത്ത ജോ​ലി​ക​ൾ വീ​ടു​ക​ളി​ൽ ചെ​ന്ന് ഉ​റ​ങ്ങാ​തി​രു​ന്നു ചെ​യ്തു തീ​ർ​ക്കു​ക​യാ‌​ണി​വ​ർ. ഇ​വ​രി​ൽ അ​ധി​കം​പേ​രും കു​ടും​ബ​മാ​യി ക​ഴി​യു​ന്ന വ​നി​ത​ക​ളാ​ണ്.ശ​മ്പ​ളം കൃ​ത്യ​മാ​യി ന​ൽ​കാ​തി​രി​ക്കു​ക​യും അ​ധി​ക​ജോ​ലി അ​ടി​ച്ചേ​ൽ​പി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​പ​തോ​ളം പേ​ർ ജോ​ലി ഉ​പേ​ക്ഷി​ച്ചു.

Tags:    
News Summary - 'Sagarmitra' employees without salary for three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.