കായംകുളം: നാട്ടിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള സി.പി.എം ശ്രമം കരുതിയിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. െഎശ്വര്യകേരള യാത്രയുടെ ജില്ലതല സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യായമല്ലാത്തത് ഒന്നും നേടിയിട്ടില്ലെന്നിരിക്കെ, മുസ്ലിംകൾ അനർഹമായി എന്തെല്ലാമൊ നേടിയെന്ന തരത്തിലാണ് സൈബർ ഇടങ്ങളിലെ സി.പി.എം പ്രചാരണം. സമൂഹത്തിൽ അപകടകരമായ പ്രവണത വളർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
അഴിമതിയിൽനിന്ന് നാടിനെ മോചിപ്പിക്കാനുള്ള ഇടപെടലാണ് യു.ഡി.എഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതു ദുർഭരണം തുടരാൻ പാടിെല്ലന്ന ജനങ്ങളുടെ ആഗ്രഹമാണ് ജാഥയിലുടനീളം നിറഞ്ഞുനിൽക്കുന്നതെന്ന് ജില്ലതല സമാപന സ്വീകരണം ഉദ്ഘാടനം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ ഇ. സമീർ അധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, യു.ഡി.എഫ് ചെയർമാൻ എം.എം. ഹസൻ, സി.എം.പി സെക്രട്ടറി സി.പി. ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.സി.സി പ്രസിഡൻറ് എം. ലിജു, എ.എ. ഷുക്കൂർ, എം. മുരളി, ജോൺസൺ എബ്രഹാം, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.