പ​ണ​മ​ട​ങ്ങി​യ പ​ഴ്​​സ്​ ഉ​ട​മ​ക്ക് തി​രി​കെ​ന​ൽ​കി

വ​ള്ളി​കു​ന്നം: റോ​ഡി​ൽ​നി​ന്ന്​ ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ​ക്ക് തി​രി​കെ ന​ൽ​കി. 14,600 രൂ​പ​യും ര​ണ്ട് എ.​ടി.​എം കാ​ർ​ഡും ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​മ​ട​ങ്ങി​യ പ​ഴ്​​സാ​ണ് ക​ണി​യാം​മു​ക്ക് ജ്യോ​തി​യി​ൽ രാ​ജേ​ഷി​ന് കി​ട്ടി​യ​ത്.

ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തോ​ടെ വ​ള്ളി​കു​ന്നം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​ഴ്സ് ന​ഷ്​​ട​പ്പെ​ട്ട ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ആ​ഷി​ഖ് പ​രാ​തി​യു​മാ​യി സ്​​റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. എ​സ്.െ​എ ഷ​ഫീ​ഖിെൻറ സാ​ന്നി​ധ്യ​ത്തി​ൽ രാ​ജേ​ഷി​ൽ​നി​ന്ന്​ ആ​ഷി​ക് ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - purse was handed over to the owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.