മീ​ഡി​യ​വ​ൺ ചാ​ന​ൽ വി​ല​ക്കി​നെ​തി​രെ ആ​ല​പ്പു​ഴ സൗ​ഹൃ​ദ​വേ​ദി സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന

പ്ര​തി​ഷേ​ധം പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മീ​ഡി​യ​വ​ൺ വി​ല​ക്കി​നെ​തി​രെ ആ​ല​പ്പു​ഴ​യി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധം

ആ​ല​പ്പു​ഴ: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ങ്ങി​ടു​ന്ന​തി​ലൂ​ടെ പൗ​ര‍ന്‍റെ അ​വ​കാ​ശ​ങ്ങ​ളെ​ത്ത​ന്നെ​യാ​ണ് ഹ​നി​ക്കു​ന്ന​തെ​ന്ന് പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ. ഭ​ര​ണ​കൂ​ട​ത്തി​ന് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​യാ​തെ നി​വ​ർ​ന്നു​നി​ൽ​ക്കു​ന്ന​വ​രെ ഇ​ല്ലാ​താ​ക്കാ​ൻ നോ​ക്കു​ക​യാ​ണ്. മീ​ഡി​യ​വ​ൺ ചാ​ന​ലി​നെ വി​ല​ക്കി​നി​ർ​ത്തി എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മം. ഇ​തി​നെ​തി​രെ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​ണ്. ഈ ​ഐ​ക്യ​ത്തി​ലൂ​ടെ ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മീ​ഡി​യ​വ​ണി​നെ വി​ല​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ ആ​ല​പ്പു​ഴ സൗ​ഹൃ​ദ​വേ​ദി സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന​പ്ര​തി​ഷേ​ധം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ ഭ​യ​ക്കു​ന്ന ഭീ​രു​ത്വ​മാ​ണ് കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​തെ​ന്ന് കെ.​പി.​സി.​സി രാ​ഷ​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ പ​റ​ഞ്ഞു. സൗ​ഹൃ​ദ​വേ​ദി ചെ​യ​ർ​മാ​ൻ നെ​ടു​മു​ടി ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ എം.​എ​ൽ.​എ എ.​എ. ഷു​ക്കൂ​ർ, എ.​ഐ.​വൈ.​എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി സ​നൂ​പ്, സി.​പി.​ഐ ജി​ല്ല കൗ​ൺ​സി​ൽ അം​ഗം പി.​പി. ഗീ​ത, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഹ​ക്കീം പാ​ണാ​വ​ള്ളി, സൗ​ഹൃ​ദ വേ​ദി സെ​ക്ര​ട്ട​റി ഡോ. ​ഒ. ബ​ഷീ​ർ, മീ​ഡി​യ​വ​ൺ ഡെ​പ്യൂ​ട്ടി ന്യൂ​സ് എ​ഡി​റ്റ​ർ യു. ​ഷൈ​ജു, ബേ​ബി പു​റ​ക്കാ​ട​ൻ, സ​തേ​ൺ സ്റ്റാ​ർ ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - protest against mediaone ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.