ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു

ചാ​രും​മൂ​ട്: കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഭാ​ര്യ​യു​ടെ മു​ഖ​ത്ത് ആ​സി​ഡ്​ ഒ​ഴി​ച്ചു. പ​രി​ക്കേ​റ്റ ഭാ​ര്യ​യെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നൂ​റ​നാ​ട് മാ​മ്മൂ​ട് പാ​ണ്ഡ്യ​ൻ​വി​ള​യി​ൽ ശ്രീ​കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ന്ദു​വാ​ണ്​ (29) പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ളു​ക​ളാ​യി ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണ് ശ്രീ​കു​മാ​ർ. ഇ​വ​ർ​ക്ക് ര​ണ്ട്​ കു​ട്ടി​ക​ളു​ണ്ട്. കു​ട്ടി​ക​ൾ ഇ​പ്പോ​ൾ ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ്. കു​റ​ച്ചു​നാ​ളാ​യി ബി​ന്ദു ഉ​ള​വു​ക്കാ​ട്ടു​ള്ള കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സം. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ശ്രീ​കു​മാ​റി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - poured acid on his wife's face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.