ചേര്‍ത്തല: കെ.എസ്.ആർ.ടി.സി ബസ് ഡിവൈഡറിൽ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. തിരുമലഭാഗം കൃഷ്ണവിലാസത്തിൽ മനീഷ (49), കഞ്ഞിക്കുഴി കൈതക്കാട്ട് ജ്യോതി (52), തൈക്കാട്ടുശേരി കുട്ടച്ചിറ വെളിയിൽ വിനോദ് (51), വെട്ടയ്ക്കൽ മറ്റത്തിൽ വീട്ടിൽ രത്നമ്മ (69), നെട്ടുർ കൃഷ്ണകൃപയിൽ അശ്വതി (49), എഴുപുന്ന കിഴക്കേത്തറ സ്വപ്ന (45), കുത്തിയതോട് വടക്കേത്തറ വീട്ടിൽ അംബിക (63), പട്ടണക്കാട് ചീനവെളി വീട്ടിൽ കവിത (48), പട്ടണക്കാട് അഭിഷേക് നിവാസിൽ രശ്മി (42), കലവൂർ അഞ്ചുതൈയിൽ അമ്മിണി (60), ബസ് ഡ്രൈവർ കോഴിക്കോട് മേക്കര വീട്ടിൽ മോഹൻദാസ് (55), കണ്ടക്ടർ മൂവാറ്റുപുഴ പാണാലുകുടിയിൽ അണുൺ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തുറവൂർ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശിശ്രൂഷ നൽകി. ഇതിൽ മനീഷയ്ക്കും അശ്വതിക്കും പരിക്ക്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അങ്കമാലിയിൽ നിന്ന് ചേർത്തലയിലേയ്ക്കുള്ള യാത്രക്കിടെ പൊന്നാംവെളിയിൽ എതിർ ദിശയിൽ വന്ന വാഹനത്തിലിടിക്കാതിരിക്കാൻ ഇടത്തോട്ടു പെട്ടെന്ന് തിരിച്ചപ്പോൾ ബസ് നിയന്ത്രണം തെറ്റി സർവീസ് റോഡും ദേശീയ പാതയും തമ്മിൽ വേർതിരിക്കുന്ന ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ജനങ്ങളും പട്ടണക്കാട് പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.