ആലപ്പുഴ: കുതിരപ്പന്തി ആലുംപറമ്പ് വീട്ടിൽ പാലകനെ(53) കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. ആലപ്പുഴ ബീച്ച് വാർഡിൽ വെളിയിൽ വീട്ടിൽ വി.ജി.കണ്ണനെയാണ് (34 ) ആലപ്പുഴ അഡീഷനൽ ജില്ല കോടതി രണ്ട് ജഡ്ജി എസ്. ഭാരതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
പാലകന്റെ ചിറ്റപ്പനായ ജീവൻദാസിന്റെ കുതിരപ്പന്തിയിലെ പുതിയതായി പണി നടക്കുന്ന വീടിന്റെ മേൽനോട്ട ചുമതല കണ്ണനായിരുന്നു. ഈ വീട്ടിൽ രാത്രി പാലകൻ എത്തിയപ്പോൾ പരസ്പരം ആളറിയാതെ ഇരുവരും തർക്കത്തിലേർപ്പെട്ടു. ഇതിനെ തുടർന്ന് പാലകന് മർദനമേറ്റു.
മാരകമായി പരിക്കേറ്റ പാലകനെ പിറ്റേദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2011 മാർച്ച് മൂന്നിനായിരുന്നു സംഭവം.ആലപ്പുഴ സൗത്ത് പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതിക്ക് വേണ്ടി അഭിഭാഷകരായ ബി.ശിവദാസ്, സിനു.പി, സൗമ്യ.പി.എസ്, ജിതിൻ.ജി.ദാസ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.