തൃക്കുന്നപ്പുഴ: ഗവ. എൽ.പി സ്കൂളിലെ തൃക്കുന്നപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സുനിൽ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കിഷോർ അധ്യക്ഷത വഹിച്ചു. തൃക്കുന്നപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ നാസർ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് വിനോദ് കുമാർ, വാർഡ് അംഗം ലഞ്ചു സതീശൻ, ഗ്രാമപഞ്ചായത്ത് അംഗം അനിൽകുമാർ, അക്ഷയ ഗ്രൂപ് അംഗം സുധീഷ്, സി.എസ്.എസ് ഗ്രൂപ് അംഗം ഹരീന്ദ്രൻ, സത്യശീലൻ കാർത്തികപ്പള്ളി, ശാന്തമ്മ, ശ്രീദേവി, രാമചന്ദ്രൻ, മുജീബ്, രാജി, ഹെൽത്ത് ഇൻസ്പെക്ടർ സാബു, കലാ പ്രതിഭകളായ രാജേഷ് തൃക്കുന്നപ്പുഴ, ഹരികുമാർ, അധ്യാപകരായ സൂസൻ, സുനിത എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സുബൈദ സ്വാഗതവും നസീമ നന്ദിയും പറഞ്ഞു. caption തൃക്കുന്നപ്പുഴ ഗവ. എൽ.പി സ്കൂളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. സുനിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.