Posted On
date_range Updated On
date_range വിറ്റതായി സംശയം; ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി
ആലപ്പുഴ: ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ജൻമം നൽകിയ നവജാത ശിശുവിനെ കാണാതായതായി പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവ ശേഷം ആശുപത്രി വിട്ടത്.
യുവതി വീട്ടിലെത്തിയിട്ടും കുഞ്ഞിനെ കാണാത്തതിനാൽ ആശാപ്രവർത്തകരാണ് വിവരം ജനപ്രതിനിധികളെയും ചേർത്തല പൊലീസിലും അറിയിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
യുവതിയുടെ മൊഴി പ്രകാരം കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് കൈമാറിയതായാണ് വിവരം. യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.