Posted On
date_range Updated On
date_range മന്ത്രിയിടപെട്ടു; എം.ആർ.ഐ സ്കാനിങ് നിരക്ക് കുറച്ചു
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ എം.ആർ.ഐ സ്കാനിങ് നിരക്ക് കുറച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കില്‍നിന്ന് ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്.
മന്ത്രി ആലപ്പുഴ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച സമയത്താണ് വിഷയം ശ്രദ്ധയിൽപെട്ടത്. വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മറ്റ് മെഡിക്കല്‍ കോളജുകളുടെ നിരക്കുകൂടി കണക്കിലെടുത്ത് കുറവ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്കി.
തുടര്‍ന്നാണ് വിവിധ എം.ആർ.ഐ സ്കാനിങ് നിരക്കില്‍ കുറവ് വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.