Representative Image

ആലപ്പുഴയിൽനിന്ന്​ കുടുതൽ ട്രെയിൻ ഓടിത്തുടങ്ങി

ആ​ല​പ്പു​ഴ: ലോ​ക്​​ഡൗ​ൺ നീ​ങ്ങി​യ​തോ​ടെ കു​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി. കൊ​ല്ല​ത്തു​നി​ന്ന്​ പു​ല​ർ​ച്ച 5.45ന്‌ ​ആ​ല​പ്പു​ഴ എ​ത്തി​യ​ശേ​ഷം രാ​വി​ലെ 7.25ന്‌ ​ആ​ല​പ്പു​ഴ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക്‌ പോ​കു​ന്ന മെ​മു​വും എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ വൈ​കീ​ട്ട്‌ 5.15ന്‌ ​ആ​ല​പ്പു​ഴ എ​ത്തി​യ​ശേ​ഷം 5.20ന്‌ ​ആ​ല​പ്പു​ഴ​നി​ന്ന്​ കൊ​ല്ല​ത്തേ​ക്ക്‌ പോ​കു​ന്ന മെ​മു​വു​മാ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന സ​ർ​വി​സ്. ലോ​ക്​​ഡൗ​ണി​ലും മെ​മു ഓ​ടി​യി​രു​ന്നു.

06307 ആ​ല​പ്പു​ഴ-​ക​ണ്ണൂ‍ർ എ​ക്സി​ക്യൂ​ട്ടി​വ്​ (ഉ​ച്ച​ക്ക്​ 2.45), 06308 ക​ണ്ണൂ‍ർ-​ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടി​വും (തി​രി​കെ ഉ​ച്ച​ക്ക്​ ഒ​ന്ന്), 02076 തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്​​ദി (രാ​വി​ലെ 8.15), 02075 കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്​​ദി (വൈ​കീ​ട്ട്‌ 6.23), 06341 ​ഗു​രു​വാ​യൂ‍ർ-​തി​രു​വ​ന​ന്ത​പു​രം ഇ​ൻ​റ​ർ​സി​റ്റി (രാ​വി​ലെ 6.28), 06342 തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ‍ർ ഇ​ൻ​റ​ർ​സി​റ്റി (രാ​ത്രി 8.25), 06316 കൊ​ച്ചു​വേ​ളി-​മൈ​സൂ​രു ഡെ​യ്‌​ലി (രാ​ത്രി 7.22), 06315 മൈ​സൂ​രു-​കൊ​ച്ചു​വേ​ളി ഡെ​യ്‌​ലി (‌പു​ല​ർ​ച്ച 5.27), 06606 നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു ഏ​റ​നാ​ട്‌ (രാ​വി​ലെ 6.18), 06605 മം​ഗ​ളൂ​രു-​നാ​ഗ​ർ​കോ​വി​ൽ ഏ​റ​നാ​ട്‌ (വൈ​കീ​ട്ട്‌ 5.53) സ​ർ​വി​സു​ക​ളാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്.

പ്ര​തി​വാ​ര ട്രെ​യി​നു​ക​ളാ​യ ആ​ല​പ്പി– ചെ​ന്നൈ, കൊ​ച്ചു​വേ​ളി-​മം​ഗ​ലാ​പു​രം അ​ന്ത്യോ​ദ​യ, തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ (ശ​നി), കൊ​ച്ചു​വേ​ളി-​പോ​ർ​ബ​ന്ത​ർ (ഞാ​യ​ർ) , കൊ​ച്ചു​വേ​ളി-​ഇ​ൻ​ഡോ​ർ (വെ​ള്ളി ) സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - More trains started running from Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.