പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയയാൾ പിടിയിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ. മാന്നാർ കുരട്ടിശ്ശേരി പാവുക്കര കൊച്ചുവീട്ടിൽ കിഴക്കേതിൽ രാജീവിനെയാണ് (30) കോഴിക്കോട്ടു നിന്ന് പിടികൂടിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോൺ നമ്പർ ശേഖരിച്ച് വാട്ട്സ്ആപ്പ് വഴി കൂടുതൽ അടുത്തു. പിന്നീട് ഫോട്ടോ മോർഫ് ചെയ്ത് നവമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

സി.ഐ ജി. സുരേഷ്കുമാർ, എസ്.ഐമാരായ സുനു മോൻ, ജോൺ തോമസ്, എ.എസ്.ഐ. മധു, വനിത അഡീഷൽ എസ്.ഐ. ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദീഖുൽ അക്ബർ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Tags:    
News Summary - Man arrested for molesting minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.