കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസിന് മലബാർ ഗോൾഡ് ആന്‍റ്​ ഡയമണ്ട്സ് ആലപ്പുഴ ഷോറൂം മേധാവി വി. വി.അബ്ദുൾ സലീം ഭക്ഷ്യക്കിറ്റ് നൽകുന്നു

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യക്കിറ്റുമായി മലബാർ ഗ്രൂപ്പ്

ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിലായ പ്രദേശങ്ങളിൽ നിന്ന്​ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചവർക്ക് കൈത്താങ്ങായി മലബാർ ഗോൾഡ് ആന്‍റ്​ ഡയമണ്ട്സ് ആലപ്പുഴ ഷോറൂം. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ, വിവിധ താലൂക്കുകളിൽ ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്, 15 കിലോയോളം വരുന്ന അഞ്ഞൂറോളം ഭക്ഷ്യക്കിറ്റുകൾ എത്തിച്ച് നൽകിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃക തീർത്തത്.

ചമ്പക്കുളം സെന്‍റ്​ മേരീസ്‌ ക്യാമ്പിൽ നടന്ന ചടങ്ങിൽ കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ്, മലബാർ ഗോൾഡ് ആന്‍റ്​ ഡയമണ്ട്സ് ആലപ്പുഴ ഷോറൂം മേധാവി വി.വി.അബ്ദുൾ സലീമിന്‍റെ കൈയ്യിൽനിന്നും ഭക്ഷ്യക്കിറ്റ് ഏറ്റുവാങ്ങി ക്യാമ്പിലുള്ള കുടുംബങ്ങൾക്ക് വിതരണം ചെയ്തു. സാമൂഹ്യ സേവന മേഖലയിൽ മലബാർ ഗ്രൂപ്പ് നടത്തുന്ന ഇടപെടൽ മാതൃകാപരവും പ്രശംസനീയവുമാണെന്ന് തോമസ് കെ.തോമസ് പറഞ്ഞു.

ചടങ്ങിൽ അബ്ദുൽ സലീം സ്വാഗതം പറഞ്ഞു. ചമ്പക്കുളം പഞ്ചായത്ത്‌ പ്രസിഡന്‍റ്​ മിനി മന്മദൻ അദ്ധ്യക്ഷത വഹിച്ചു. ചമ്പക്കുളം സെന്‍റ്​ മേരീസ്‌ പള്ളി വികാരി ഗ്രിഗറി ഓണംകുളം മുഖ്യ പ്രഭാഷണം നടത്തി. ചമ്പക്കുളം വില്ലേജ് ഓഫീസർ അഭിലാഷ്, ചമ്പക്കുളം പഞ്ചായത്ത്‌ പ്രസിഡന്‍റ്​ വർഗീസ് ജോസഫ്, രാജഗോപാൽ, അനിയപ്പൻ, ഷാജി, വാർഡ് മെമ്പർ സോഫിയാമ്മ മാത്യു, എൻ.വി. ഹരിദാസ്, സോതി തോട്ടക്കാട് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Malabar Gourp with food kit in relief camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.