അമീർ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
കായംകുളം: കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ മാൾഡാ നൂർപൂർ സ്വദേശി അമീറിനെയാണ് (29) ജില്ല ലഹരിവിരുദ്ധ സ്ക്വാഡും കരീലക്കുളങ്ങര പൊലീസും ചേർന്ന് പിടികൂടിയത്. 1.9 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് കൊണ്ടുവന്ന് വിൽപന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ചേപ്പാട്-കാഞ്ഞൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മാസങ്ങളായി ലഹരിവിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.