കായംകുളം: ഇൻഡിക്കേറ്റർ പ്രവർത്തിപ്പിച്ചില്ലെന്നാരോപിച്ച് കാർ യാത്രികരായ സഹോദരങ്ങളെ ആക്രമിച്ച സംഭവത്തിൽ ഗുണ്ടാസംഘം അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതികളായ ഓച്ചിറ മേമന കുറച്ചിരേത്ത് വീട്ടിൽ ഇർഫാദ് (24), ഓച്ചിറ പായിക്കുഴി വേലശ്ശേരിൽ പടീറ്റതിൽ ഷെഫീക്ക് (26), ഓച്ചിറ പായിക്കുഴി മാരൂർ കിഴക്കതിൽ അനീഷ് (25) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് നാലോയോടെ ഓച്ചിറ സത്യാലയം ജംഗ്ഷനിലായിരുന്നു സംഭവം.
ഇൻഡിക്കേറ്ററിടാതെ കാർ തിരിഞ്ഞുവെന്ന് ആരോപിച്ച് പിന്നാലെ വന്ന ബൈക്ക് യാത്രികരായ ഗുണ്ടാസംഘം വട്ടയ്ക്കാട് സ്വദേശികളായ ഹാശിഷ് (29), സഹോദരൻ അക്ഷയ് (23) എന്നിവരെ മർദിക്കുകയായിരുന്നു. കാർ തല്ലിത്തകർത്ത സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്.
ഡിവൈ.എസ്.പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐമാരായ ജസ്റ്റിൻ മണ്ഡപം, ജയസൂര്യ, എ.എസ്.ഐ ഹരി, ഉദ്യോഗസ്ഥരായ അഖിൽ മുരളി, അരുൺ, അനു, ബിനു, ഷിഹാബ്, പ്രവീൺ, ഗോപകുമാർ, ഹരീഷ്, മോനിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.