കായംകുളത്ത് പൊലീസ് ജീപ്പ് കത്തിയപ്പോൾ
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന പൊലീസ് ജീപ്പിന് തീപിടിച്ചു
കായംകുളം: ഓടിക്കൊണ്ടിരുന്ന പൊലീസ് ജീപ്പ് കത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ആലപ്പുഴയിൽനിന്ന് കായംകുളം സ്റ്റേഷനിലേക്ക് വന്ന വാഹനത്തിെൻറ മുൻവശത്ത് ഡ്രൈവറുടെ ഭാഗത്തെ ടയറിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസംഘമാണ് തീയണച്ച് വാഹനം റോഡിൽനിന്ന് ഒരുവശത്തേക്ക് മാറ്റിയത്. അരമണിക്കൂറോളം കെ.പി റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.