Posted On
date_range Updated On
date_range സ്ഥിരം കുറ്റവാളിയെ കാപ്പ പ്രകാരം നാടുകടത്തി
കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പകനിവാസ് ചന്തുവിനെ (അക്ഷയ്-21) കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ജില്ല പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ ആറ് മാസത്തേക്ക് പ്രവേശിക്കുന്നതാണ് തടഞ്ഞത്.
കുപ്രസിദ്ധ ഗുണ്ടയായ വിജിത്തിന്റെ സംഘത്തിൽപ്പെട്ട ഇയാൾ വധശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്.ഇയാളുടെ ഇരട്ട സഹോദരൻ ചിന്തുവിനെതിരെ (അമൽ) മുമ്പ് കാപ്പ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.