മ​നു​ശ​ങ്ക​ർ, ലി​നോ​ജ് 

കൈതവനയിലെ വീട്​ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ

ആ​ല​പ്പു​ഴ: കൈ​ത​വ​ന​യി​ൽ വീ​ട്​ ആ​ക്ര​മി​ച്ച്​ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കൈ​ത​വ​ന വാ​ർ​ഡ് ശ​ങ്ക​ര​ശ്ശേ​രി വെ​ളി​വീ​ട്ടി​ൽ മ​നു​ശ​ങ്ക​ർ (മ​കു​ടി മ​നു -30), പ​ള്ളി​പ്പ​റ​മ്പ് വീ​ട്ടി​ൽ ലി​നോ​ജ് (31) എ​ന്നി​വ​രെ​യാ​ണ് സൗ​ത്ത് പൊ​ലീ​സ്​ അ​റ​സ്റ്റ്​​ ചെ​യ്ത​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. കൈ​ത​വ​ന വാ​ർ​ഡ് കു​ഴി​യി​ൽ​ചി​റ​യി​ൽ ഉ​ദ​യ​ന്റെ ഭാ​ര്യ ര​മ​യു​ടെ വീ​ട്ടി​ലാ​ണ് പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ര​മ​യെ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ. ലി​നോ​ജ്​ പൊ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​ണ്. കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ വീ​ട്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. സൗ​ത്ത് എ​സ്.​ഐ എ​സ്. അ​രു​ൺ, എ​സ്.​ഐ വി.​ഡി. റെ​ജി​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - House attack in Kaitavana: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.