ആലപ്പുഴ: പൂട്ടിക്കിടക്കുന്ന എക്സൽ ഗ്ലാസ് ഫാക്ടറി സർക്കാർ ഏറ്റെടുക്കാൻ ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി ആരംഭിച്ച സമരം എൽ.ഡി.എഫിലെ തിരുത്തൽ ശക്തിയായ സി.പി.ഐയുടെ രാഷ്ട്രീയ നിലപാടിെൻറ മറ്റൊരു ഉദാഹരണമാകുന്നു.
ചേർത്തലയിലെ സിലിക്ക മണൽ ഗ്ലാസ് നിർമാണത്തിന് ഉപയോഗിക്കാൻ കഴിയുമെന്ന് വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസിെൻറ നിർദേശത്തിലാണ് പ്രമുഖ ചലച്ചിത്ര നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോ പാതിരപ്പള്ളിയിൽ ഗ്ലാസ് ഫാക്ടറി തുടങ്ങിയത്. ബോക്സ് ഓഫിസ് ഹിറ്റായ 1972ൽ പുറത്തിറങ്ങിയ 'ആരോമലുണ്ണി'യുടെ ലാഭത്തിൽനിന്നാണ് ഫാക്ടറി ആരംഭിച്ചതെന്നായിരുന്നു സംസാരം. കുഞ്ചാക്കോയുടെ പ്രശസ്തമായ ഉദയ സ്റ്റുഡിയോയോട് ചേർന്ന് പൊതുജനങ്ങളിൽനിന്ന് ഷെയർ സ്വീകരിച്ച് ഒരുകോടി മുടക്കുമുതലിൽ തുടങ്ങിയ സംസ്ഥാനത്തെ ആദ്യ ഗ്ലാസ്ഫാക്ടറി ആദ്യഘട്ടത്തിൽ ലാഭത്തിൽ പ്രവർത്തിെച്ചങ്കിലും 2000ത്തിനുശേഷം വൻ നഷ്ടത്തിലേക്ക് നീങ്ങി. 2008ൽ ഫാക്ടറി പ്രവർത്തനം നിർത്തി. സർക്കാർ മുൻകൈയെടുത്ത് കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നിവയിൽനിന്ന് വായ്പയെടുത്ത 14.5 കോടികൊണ്ട് 2011ൽ പുനരുദ്ധരിച്ചു. തൊഴിലാളി യൂനിയനുകൾ അറിയാതെ 2012 ഡിസംബർ ഒമ്പതിന് സോമാലിയ ഗ്രൂപ് ഏകപക്ഷീയമായി ലോക്കൗട്ട് പ്രഖ്യാപിച്ചപ്പോൾ 550 തൊഴിലാളി കുടുംബങ്ങളാണ് വഴിയാധാരമായത്.
പള്ളിപ്പുറത്തെ മണലിൽ പഴയ ചില്ല് പൊടിയും രാസപദാർഥവും ചേർത്ത് ഗുണനിലവാരമുള്ള 40 ലോഡ് കുപ്പികളാണ് രാജ്യത്തെ പല പ്രമുഖ കമ്പനികൾക്കുമായി ഒരു ദിവസം നിർമിച്ചിരുന്നത്. മിനിറ്റിൽ 150 കുപ്പി വീതം നിർമിക്കാൻ ശേഷിയുള്ള അഞ്ചു യന്ത്രങ്ങൾ ഉൾപ്പെടെ കോടികൾ വിലവരുന്ന ഉപകരണങ്ങൾ തുരുമ്പെടുത്തു നശിച്ചു. കാടുകയറിയ ഫാക്ടറിയിൽ കെട്ടിക്കിടക്കുന്ന എട്ടുകോടിയുടെ കുപ്പികൾ ഉപയോഗശൂന്യമായി. പുനരുപയോഗത്തിനായി പഴയ കുപ്പികൾ വിലയ്ക്കു വാങ്ങിയിരുന്ന ഏക ഫാക്ടറി കൂടിയാണിത്. പഴയ കുപ്പികൾ വാങ്ങി കമ്പനിക്ക് നൽകിപ്പോന്ന പതിനായിരങ്ങളുടെ പണിയും നഷ്ടമായി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തോമസ് ഐസക് നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നതാണ് തൊഴിലാളികളുെട പ്രധാന ആരോപണം. അന്ന് 550 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. കമ്പനിയെ സോളാര്‍ പാനല്‍ നിര്‍മാണ ഫാക്ടറിയാക്കി മാറ്റാനുള്ള സാധ്യത പഠനത്തിനു ബജറ്റില്‍ 25 ലക്ഷം വകകൊള്ളിച്ചെങ്കിലും നടപടി മുന്നോട്ടുപോയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.