ഇലിപ്പക്കുളം ചൂനാട് മഠത്തിൽ വീട്ടിൽ അടയിരുന്ന താറാവും കോഴിക്കുഞ്ഞുങ്ങളും
Posted On
date_range Updated On
date_range കോഴിമുട്ടക്ക് അടയിരുന്ന് താറാവ് നാല് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു
വള്ളികുന്നം: കോഴിമുട്ടക്ക് അടയിരുന്ന് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച താറാവ് കൗതുകമാകുന്നു. സാധാരണ താറാവിെൻറ മുട്ട വിരിയിക്കുന്നത് കോഴിക്ക് അട വെച്ചാണ്. പൊതുപ്രവർത്തകനായ ഇലിപ്പക്കുളം ചൂനാട് മഠത്തിൽ ഷുക്കൂറിെൻറ വീട്ടിലാണ് വിചിത്രസംഭവം.
മുട്ടയിടാൻ ഇടം കണ്ടെത്തിയ താറാവിനു സമീപം 10 കോഴിമുട്ടകൾ െവച്ചുകൊടുക്കുകയായിരുന്നു. ഇതോടെ മണിത്താറാവ് അടയിരിപ്പും തുടങ്ങി. 34 ദിവസം കഴിഞ്ഞപ്പോൾ നാല് മുട്ടയാണ് വിരിഞ്ഞത്. നിരവധി പേരാണ് താറാവിനെയും കോഴിക്കുഞ്ഞുങ്ങളെയും കാണാൻ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.