എന്നെ ഗായികയാക്കിയ ജാനകിയമ്മ -ദലീമ

അ​രൂ​ർ: ദ​ലീ​മ പാ​ടു​​മ്പോ​ൾ കേ​ൾവിക്കാ​ർ​ക്കു​തോ​ന്നും എ​സ്. ജാ​ന​കി​യാ​ണെ​ന്ന്. അ​ത്ര​ക്ക്​ സാ​മ്യ​മു​ണ്ടാ​യി​രു​ന്നു ഗാ​യി​ക​യും അ​രൂ​ർ മു​ൻ എം.​എ​ൽ.​എ​യു​മാ​യ ദ​ലീ​മ​ക്ക്​ എ​സ്. ജാ​ന​കി​യു​ടെ ശ​ബ്​​ദ​വു​മാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ വേ​ദി​ക​ളി​ൽ എ​സ്. ജാ​ന​കി​യു​ടെ പാ​ട്ടു​ക​ൾ പാ​ടാ​ൻ ശ്രോ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ടു​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ പ്രി​യ ഗാ​യി​ക എ​സ്. ജാ​ന​കി വി​ട്ടു​പി​രി​ഞ്ഞ​ത്​ വി​ശ്വ​സി​ക്കാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല ദ​ലീ​മ​ക്ക്. ഗാ​ന​മേ​ള​ക​ളി​ൽ പാ​ടു​മ്പോ​ഴെ​ല്ലാം ജാ​ന​കി​യ​മ്മ​യു​ടെ പാ​ട്ടു​ക​ൾ പാ​ടാ​ൻ നി​ർ​ബ​ന്ധി​ച്ച ഒ​ട്ടേ​റെ അ​നു​ഭ​വ​ങ്ങ​ൾ ദ​ലീ​മ ഓ​ർ​ത്തെ​ടു​ക്കു​ന്നു.

ഒ​രി​ക്ക​ലെ​ങ്കി​ലും നേ​രി​ൽ കാ​ണ​ണ​മെ​ന്ന് ഒ​ത്തി​രി ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്. മ​റ്റെ​ല്ലാ സീ​നി​യ​ർ ഗാ​യി​ക​മാ​രെ​യും ക​ണ്ടി​ട്ടു​ണെ​ങ്കി​ലും ജാ​ന​കി​യ​മ്മ​യെ മാ​ത്രം നേ​രി​ൽ കാ​ണാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​ല്ല. ‘ജാ​ന​കി​യ​മ്മ​യു​ടെ ഒ​രു​പാ​ട്ടെ​ങ്കി​ലും കേ​ൾ​ക്കാ​തെ ഒ​രു ദി​വ​സ​വും ക​ട​ന്നു​പോ​കാ​ൻ ഞാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ല -ദ​ലീ​മ പ​റ​യു​ന്നു. ജാ​ന​കി​യ​മ്മ​യു​ടെ പാ​ട്ട് കേ​ട്ടാ​ണ് വ​ള​ർ​ന്ന​ത്. പാ​ട്ട് ജീ​വി​തം തു​ട​ങ്ങി​യ​ത് ജാ​ന​കി​യ​മ്മ​യു​ടെ പാ​ട്ടു​പാ​ടി കൊ​ണ്ടാ​ണ്. ത​ളി​രി​ട്ട കി​നാ​ക്ക​ൾ..., മ​ഞ്ഞ​ണി പൂ​നി​ലാ​വ്..., കേ​ശാ​ദി പാ​ദം... തു​ട​ങ്ങി എ​ത്ര​യോ പാ​ട്ടു​ക​ൾ.

പ്രേ​ത​ഗാ​ന​ങ്ങ​ൾ, താ​രാ​ട്ടു​പാ​ട്ടു​ക​ൾ, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ൽ നി​ന്നും എ​ത്തി​ച്ച ജാ​ന​കി​യ​മ്മ​യു​ടെ ഭ​ക്തി​ഗാ​ന​ങ്ങ​ൾ എ​ത്ര​യോ ത​ന്നെ​ക്കൊ​ണ്ട് പാ​ടി​ച്ചി​രി​ക്കു​ന്നു. ജാ​ന​കി​യ​മ്മ പാ​ടി​യ പാ​ട്ടു​ക​ളി​ൽ ഒ​രു​വി​ധ​പ്പെ​ട്ട​തെ​ല്ലാം പാ​ടി​യി​ട്ടു​ണ്ടെ​ന്ന് ദ​ലീ​മ പ​റ​ഞ്ഞു.‘​ജൂ​നി​യ​ർ ജാ​ന​കി’ എ​ന്നാ​ണ് ദ​ലീ​മ​യെ പാ​ട്ട് പ്രേ​മി​ക​ൾ വി​ളി​ച്ചി​രു​ന്ന​ത്. സ്റ്റേ​ജ് ഷോ​ക​ളി​ൽ ത​ന്നെ​ക്കൊ​ണ്ട് ആ​വ​ർ​ത്തി​ച്ചു പാ​ടി​ച്ച പാ​ട്ടു​ക​ൾ ദ​ലീ​മ ഓ​ർ​ത്തെ​ടു​ത്തു. സ്വ​ർ​ണ​മു​കി​ലേ സ്വ​പ്നം കാ​ണാ​റു​ണ്ടോ.., ത​ളി​രി​ട്ട കി​നാ​ക്ക​ൾ... മ​ഞ്ഞ​ണി പൂ​നി​ലാ​വ്... ഒ​രു​കൊ​ച്ചു സ്വ​പ്ന​ത്തി​ൻ...​അ​ഞ്ജ​ന ക​ണ്ണെ​ഴു​തി... കൊ​ന്ന​പ്പൂ​വേ... തു​ട​ങ്ങി എ​ത്ര​യോ പാ​ട്ടു​ക​ൾ...​ഹി​ന്ദു ഭ​ക്തി​ഗാ​ന​ങ്ങ​ൾ... കേ​ശാ​ദി​പാ​ദം എ​ന്ന പേ​രി​ൽ സ​രി​ഗ ഓ​ഡി​യോ, വി​ൽ​സ​ൺ ഓ​ഡി​യോ എ​ന്നീ സം​രം​ഭ​ക​ർ സി.​ഡി ഇ​റ​ക്കി​യ​പ്പോ​ഴെ​ല്ലാം ജാ​ന​കി അ​മ്മ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. ഈ ​കു​ട്ടി ന​ന്നാ​യി പാ​ടു​ന്നു​ണ്ട​ല്ലോ, പാ​ട്ട് കേ​ട്ട് അ​വ​ർ പ​റ​ഞ്ഞ ന​ല്ല വാ​ക്കു​ക​ൾ സീ​ഡി എ​ത്തി​ച്ചു​കൊ​ടു​ത്ത​വ​ർ പ​റ​ഞ്ഞ​ത് കേ​ട്ട​പ്പോ​ൾ അ​ഭി​മാ​നം തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് ദ​ലീ​മ പ​റ​ഞ്ഞു.

ഇ​ത്ര​യും വ്യ​ക്ത​ത​യോ​ടെ പാ​ടു​ന്ന മ​റ്റൊ​രു ഗാ​യി​ക​യി​ല്ലെ​ന്ന് ദ​ലീ​മ പ​റ​യും. മ​റ്റു പ​ല​രു​ടെ​യും ഗാ​ന​ങ്ങ​ളു​ടെ അ​വ്യ​ക്ത​ത മ​ന​സ്സി​ലാ​ക്കു​മ്പോ​ഴാ​ണ് ജാ​ന​കി​യ​മ്മ​യു​ടെ മി​ക​വ് പി​ന്നെ​യും തെ​ളി​യു​ന്ന​തെ​ന്ന് ദ​ലീ​മ പ​റ​ഞ്ഞു. എ​സ്. ജാ​ന​കി​ക്ക് പ​ക​ര​മാ​കാ​ൻ ജാ​ന​കി മാ​ത്രം. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഭാ​വ​ങ്ങ​ൾ ഇ​ത്ര​യും ഉ​ൾ​ക്കൊ​ണ്ട് പാ​ടു​ന്ന മ​റ്റൊ​രു ഗാ​യി​ക​യി​ല്ല. ചി​രി​ക്കു​ന്ന പാ​ട്ടാ​ണെ​ങ്കി​ൽ കേ​ൾ​ക്കു​ന്ന​വ​രെ ചി​രി​പ്പി​ക്കും. കു​ഞ്ഞു​ങ്ങ​ളു​ടെ പാ​ട്ടാ​ണെ​ങ്കി​ൽ കൊ​ഞ്ചി​ക്കു​ഴ​യും. ക​ര​യു​ന്ന പാ​ട്ടാ​ണെ​ങ്കി​ൽ കേ​ൾ​ക്കു​ന്ന​വ​രെ ക​ര​യി​പ്പി​ക്കും. കു​റെ​യൊ​ക്കെ ഭാ​വം ഉ​ൾ​ക്കൊ​ണ്ട് ജാ​ന​കി​യ​മ്മ​യു​ടെ പാ​ട്ടു​ക​ൾ പാ​ടാ​ൻ താ​നും ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ കു​റെ​യൊ​ക്കെ വി​ജ​യി​ച്ച​തി​ന്റെ തെ​ളി​വാ​ണ് ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം. ജാ​ന​കി​യ​മ്മ​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ് സ്വ​ര​സാ​മ്യ​ത​യു​ള്ള ത​ന്നെ​യും ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തെ​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ദ​ലീ​മ പ​റ​ഞ്ഞു. പ​ല​ത​വ​ണ ജ​ന​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​നു പി​ന്നി​ലും, ജാ​ന​കി​യ​മ്മ​യോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ൻ​റെ സാ​മ്യം കാ​ണാ​മെ​ന്ന് ദ​ലീ​മ പ​റ​ഞ്ഞു.

Tags:    
News Summary - Janakiyamma who made me a singer - Dalima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.