എ​യ​ർ​പോ​ർ​ട്ടി​ലും റെ​യി​ൽ​വേ​യി​ലും ജോലി വാ​ഗ്​​ദാ​നം ന​ൽ​കി തട്ടിപ്പ്: പ്രതികൾ അറസ്റ്റിൽ

മാ​ന്നാ​ർ: എ​യ​ർ​പോ​ർ​ട്ടി​ൽ കാ​ബി​ൻ ക്രൂ ​ആ​യും റെ​യി​ൽ​വേ​യി​ൽ ഡി​വി​ഷ​ന​ൽ ഓ​ഫി​സി​ലും ജോ​ലി വാ​ഗ്​​ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ വെ​ങ്ങേ​രി ശ്രീ​ഹ​രി​ചേ​ത​ന വീ​ട്ടി​ൽ കെ.​പി. സ​ന്ദീ​പ് (42), തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ആ​ഞ്ജ​നേ​യ വീ​ട്ടി​ൽ ഡി.​ശ​ങ്ക​ർ (52)എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്.

2021 സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളാ​യ സ​ന്ദീ​പും ശ​ങ്ക​റും ചേ​ർ​ന്ന് പ​ണം വാ​ങ്ങി​യ​ത്. കാ​ബി​ൻ ക്രൂ ​ജോ​ലി ന​ൽ​കാ​ൻ ആ​റ് ല​ക്ഷ​വും റെ​യി​ൽ​വേ​യി​ൽ ജോ​ലി ന​ൽ​കാ​ൻ 14 ല​ക്ഷം രൂ​പ​യു​മാ​ണ്​ വാ​ങ്ങി​യ​ത്.സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ജോ​ലി​ക്കാ​ര​നാ​ണ് താ​നെ​ന്ന്​ പ​റ​ഞ്ഞാ​ണ് ഒ​ന്നാം​പ്ര​തി സ​ന്ദീ​പ് പ​രി​ച​യ​പ്പെ​ട്ട്​ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​നം 'അ​ശ്വ​തി' വീ​ട്ടി​ലാ​ണ് താ​മ​സം.

തട്ടിപ്പ് വ്യക്തമായതോടെയാണ് മാ​ന്നാ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - Defendants arrested in Job offer fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.