സ്കൂട്ടർ യാത്രികയുടെ മാല പൊട്ടിച്ച പ്രതി അറസ്റ്റിൽ


മാവേലിക്കര: മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്കൂട്ടർ യാത്രക്കാരിയുടെ മൂന്നര പവൻ മാല പൊട്ടിച്ചുകടന്ന ആളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കളീക്കൽ തറയിൽ സജിത്താണ് (സച്ചു -34) അറസ്റ്റിലായത്. മറ്റൊരു കേസിൽ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡിൽ കഴിഞ്ഞുവരുകയായിരുന്ന ഇയാളെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ കൊല്ലം ജില്ല ജയിലിൽനിന്ന് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

ഫെബ്രുവരി 10ന് വൈകീട്ട് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇടവഴിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മാലയാണ് പൊട്ടിച്ചത്. 2021 ഫെബ്രുവരി 17ന് കണ്ടിയൂരിൽ വയോധികയുടെ മാല പൊട്ടിച്ച കേസിൽ ഇയാളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയിൽ ജാമ്യത്തിലിറങ്ങിയ ശേഷം ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളിൽ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പൊലീസ് സംഘങ്ങൾ ഇയാളെ അന്വേഷിച്ചുവരവേ മാർച്ച് രണ്ടിന് അടൂർ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.

മാവേലിക്കര പൊലീസ് സബ് ഇൻസ്പെക്ടർ വർഗീസ് മാത്യുവിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കായംകുളത്ത് സ്വർണക്കടയിൽ വിറ്റ സ്വർണം കണ്ടെടുത്തു.

Tags:    
News Summary - Defendant arrested for breaking necklace of scooter passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.