രൂപകൽപ്പനയിൽ പിഴവ്​; തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പുലിമുട്ട് നിർമാണം നിലച്ചു

ആ​റാ​ട്ടു​പു​ഴ: തീ​ര​ദേ​ശ​ത്ത്​ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച പു​ലി​മു​ട്ട്​ നി​ർ​മാ​ണം മു​ട​ങ്ങി. ക​ട​ലാ​ക്ര​മ​ണം ചെ​റു​ക്കു​ന്ന​തി​ന് ടെ​ട്രാ​പോ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ആ​റാ​ട്ടു​പു​ഴ​യു​ടെ​യും തൃ​ക്കു​ന്ന​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച പു​ലി​മു​ട്ട് നി​ര്‍മാ​ണ​മാ​ണ് പ​ല​യി​ട​ത്തും നി​ല​ച്ച​ത്. ആ​റാ​ട്ടു​പു​ഴ ഭാ​ഗ​ത്ത് നി​ർ​മാ​ണം പ​കു​തി​യി​ലേ​റെ പൂ​ർ​ത്തി​യാ​യി​രു​ന്നു. രൂ​പ​ക​ൽ​പ്പ​ന​യി​ൽ ഉ​ണ്ടാ​യ പി​ഴ​വാ​ണ്​ നി​ർ​മാ​ണം മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നി​ർ​മാ​ണം അ​ടു​ത്ത​യാ​ഴ്ച പു​ന​രാ​രം​ഭി​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​തി​യാ​ങ്ക​ര പ്ര​ദേ​ശ​ത്ത്​ ടെ​ട്രാ​പോ​ഡ് നി​ര​ത്തി ര​ണ്ട​ര വ​ര്‍ഷം​മു​മ്പ് തു​ട​ങ്ങി​യ പു​ലി​മു​ട്ട് നി​ര്‍മാ​ണം നി​ല​ച്ചി​ട്ട്​ മാ​സ​ങ്ങ​ളാ​യി. കി​ഫ്ബി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ തീ​ര​ത്ത്​ പു​ലി​മു​ട്ട് നി​ര്‍മി​ക്കു​ന്ന​ത്.

തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​തി​യാ​ങ്ക​ര​യി​ല്‍ 1.5 കി​ലോ മീ​റ്റ​ര്‍ വി​സ്തൃ​തി​ക്ക​ക​ത്ത്​ 13 പു​ലി​മു​ട്ടും (17.33 കോ​ടി) ആ​റാ​ട്ടു​പു​ഴ ബ​സ്​​സ്റ്റാ​ൻ​ഡ്​ ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച് 1.4 കി​ലോ മീ​റ്റ​ര്‍ വി​സ്തൃ​തി​ക്കു​ള്ളി​ല്‍ 21 പു​ലി മു​ട്ടു​ക​ളും (22.29 കോ​ടി) വ​ട്ട​ച്ചാ​ലി​ല്‍ 1.8 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ 16 പു​ലി​മു​ട്ടു​ക​ളു​മാ​ണ് (25 കോ​ടി) നി​ര്‍മാ​ണ​ത്തി​ലു​ള്ള​ത്. ക​രാ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യ​ശേ​ഷം ക​രി​ങ്ക​ല്ലി​ന്‍റെ ക്ഷാ​മം മൂ​ലം നി​ർ​മാ​ണം വൈ​കി​യി​രു​ന്നു. ആ​റാ​ട്ടു​പു​ഴ ബ​സ്​​സ്റ്റാ​ൻ​ഡ്​​ മു​ത​ൽ ക​ള്ളി​ക്കാ​ട് എ.​കെ.​ജി ന​ഗ​ർ വ​രെ ഭാ​ഗ​ത്തെ വേ​ഗ​ത്തി​ൽ ന​ട​ന്ന 21 പു​ലി​മു​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​വും മ​ന്ദ​ഗ​തി​യി​ലാ​ണ്.

ക​ട​ലി​ലേ​ക്ക് ക​രി​ങ്ക​ൽ​ചി​റ നി​ർ​മി​ച്ചെ​ങ്കി​ലും മു​ക​ളി​ൽ ടെ​ട്രാ​പോ​ഡ് അ​ടു​ക്കു​ന്ന പ​ണി മു​ട​ങ്ങി. വ​ട്ട​ച്ചാ​ൽ, ക​ള്ളി​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലും നി​ർ​മാ​ണം നി​ല​ച്ചു കി​ട​ക്കു​ക​യാ​ണ്.അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ക​ട​ലാ​ക്ര​മ​ണ​ത്തി​ന്‍റെ ദു​രി​തം പേ​റു​ന്ന തീ​ര​വാ​സി​ക​ള്‍ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ടെ​ട്രാ​പോ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള പു​ലി​മു​ട്ട് നി​ര്‍മാ​ണ​ത്തെ കാ​ണു​ന്ന​ത്. പു​ലി​മു​ട്ട് നി​ര്‍മാ​ണം ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പി​ന്നീ​ടു​ണ്ടാ​യ ക​ട​ലാ​ക്ര​മ​ണം കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നി​ല്ല. 

Tags:    
News Summary - Defect in design; pulimutt construction stopped in Thrikunnapuzha and Aratupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.