സി.പി.ഐ വനിത നേതാവിനെ മർദിച്ച കേസ്: സി.പി.എം ജനപ്രതിനിധിക്ക്​ മുൻകൂർ ജാമ്യം

ആലപ്പുഴ: കലവൂരിൽ സി.പി.ഐ വനിത നേതാവിനെ വീട്ടിൽ കയറി മർദിച്ച കേസിലെ പ്രതിയായ സി.പി.എം ജനപ്രതിനിധിക്ക് ആലപ്പുഴ ജില്ല കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ഈമാസം എട്ടിന് മുമ്പ് പ്രതി അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. കഴിഞ്ഞ 20ന് വൈകീട്ട് 7.15 ഓടെയായിരുന്നു സംഭവം.

സി.പി.എം പ്രാദേശിക നേതാവും മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോസ് സിംസനാണ് സി.പി.ഐ വളവനാട് ലോക്കൽകമ്മിറ്റി അംഗം ലീലാമ്മ ജേക്കബിനെയും കുടുംബത്തെയും വീട്ടിൽ കയറി മർദിച്ചത്. ലീലാമ്മയുടെ ഭർത്താവ് ജേക്കബിനും മരുമകൾ പ്രിൻസിക്കും പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു. സംഭവത്തെ തുടർന്ന് ജോസ് സിംസണിനെ സി.പി.എമ്മിൽനിന്ന് പുറത്താക്കിയിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. രാജി നൽകാത്തതിനെ തുടർന്ന് പ്രാദേശിക നേതൃത്വത്തെ ഈ കാര്യം ചുമതലപ്പെടുത്തിയതായി സി.പി.എം നേതൃത്വം അറിയിച്ചു.

Tags:    
News Summary - CPI woman leader assault case: CPM People's Representative granted anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.