Posted On
date_range Updated On
date_range ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ട്രോളി ബാഗിൽ പ്ലാസ്റ്റിക് കവറുകളാക്കി പൊതിഞ്ഞ 11 കിലോ കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് 7.30 നായിരുന്നു സംഭവം. വൈകിയെത്തിയ ആലപ്പുഴ ധൻബാദ് വന്നതിനുശേഷം റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഓരോ കിലോ വീതമുള്ള കഞ്ചാവ് കണ്ടെത്തിയത്.
രണ്ടാംനമ്പർ പ്ലാറ്റ് ഫോമിന് തെക്കുവശം ആലപ്പുഴ എന്നെഴുതിയ ബോർഡിന് താഴെയാണ് ട്രെയിൻ വഴി കടത്തിയ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. ആരെയും പിടികൂടിയിട്ടില്ല. രണ്ടു മാസത്തിനിടെ ആറാം തവണയാണ് കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.