അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ മഹിള സംഗമം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു
കേന്ദ്രത്തിനെതിരെ പ്രതിരോധം തീർക്കുമ്പോൾ കോൺഗ്രസിനെ കാണാതാകുന്നു -വൃന്ദ കാരാട്ട്
മാരാരിക്കുളം: കേന്ദ്രത്തിനെതിരായി പ്രതിരോധ നിര ഉയരുമ്പോൾ കോൺഗ്രസിനെ കാണാതാകുന്നുവെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ നേതാവും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ വൃന്ദ കാരാട്ട്. വനിതാദിനത്തിന്റെ ഭാഗമായി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നടത്തിയ മഹിളസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ല പ്രസിഡന്റ് ലീല അഭിലാഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. സി.എസ്. സുജാത, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ട്രഷറർ പത്മാവതി, പ്രഭാ മധു, ശശികല, പുഷ്പലത മധു, സുശീലമണി, കെ.കെ.ജയമ്മ, പി.എ. ജുമൈലത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.