കോഴിത്തീറ്റ വില കൂടി; വലഞ്ഞ്​ കർഷകർ

ആ​ല​പ്പു​ഴ: ​കോ​ഴി​ത്തീ​റ്റ വി​ല​വ​ർ​ധ​ന​വി​ൽ വ​ല​ഞ്ഞ്​ ക​ർ​ഷ​ക​ർ. ഒ​രു​ചാ​ക്ക്​ തീ​റ്റ​ക്ക്​ ഒ​റ്റ​യ​ടി​ക്ക്​ 350രൂ​പ​ കൂ​ടി​യ​തോ​ടെ 50 കി​ലോ​യു​ടെ വി​ല 2300 രൂ​പ​യാ​യി. അ​പ്ര​തീ​ക്ഷി​ത വി​ല​ക്ക​യ​റ്റം നി​ല​നി​ൽ​പി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ക​ർ​ഷ​ക​ർ. സാ​ധാ​ര​ണ 1000 ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന ക​ർ​ഷ​ക​ന്​ ഏ​ക​ദേ​ശം കു​റ​ഞ്ഞ​ത് 70 ചാ​ക്ക് തീ​റ്റ​യെ​ങ്കി​ലും വേ​ണം. ഒ​രു​ചാ​ക്കി​ന് 350 രൂ​പ വ​ർ​ധി​ച്ച​തോ​ടെ മാ​ത്രം 30,000 മു​ത​ൽ 40,000 രൂ​പ വ​രെ അ​ധി​ക ചെ​ല​വ്​ വേ​ണ്ടി​വ​രും. ഇ​തി​ന്​ വൈ​ദ്യു​തി, മ​രു​ന്ന്, തൊ​ഴി​ലാ​ളി വേ​ത​നം, കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല എ​ന്നി​വ​ക്കും തു​ക ക​ണ്ടെ​ത്ത​ണം. കോ​ഴി​വ​ള​ർ​ത്ത​ലി​ൽ ​പ്ര​ധാ​ന​ചെ​ല​വി​ന്‍റെ 60 മു​ത​ൽ 70 ശ​ത​മാ​നം വ​രെ തീ​റ്റ​ക്കാ​ണ്​ പോ​കു​ന്ന​ത്.

ചോ​ളം, സോ​യാ​ബീ​ൻ, മ​റ്റ് ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല വ​ർ​ധി​ച്ച​തും ഇ​റ​ക്കു​മ​തി ചെ​ല​വ് കൂ​ടി​യ​തു​മാ​ണ് തീ​റ്റ​വി​ല ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. കേ​ന്ദ്ര​ത​ല​ത്തി​ൽ ധാ​ന്യ​വി​ല ഉ​യ​രു​ന്ന​തും ഇ​ന്ധ​ന​വി​ല​കൂ​ടി ഗ​താ​ഗ​ത​ചെ​ല​വി​ലെ വ​ർ​ധ​ന​യും വി​പ​ണി​യെ​യും ബാ​ധി​ക്കും.

വി​ല​ക്ക​യ​റ്റം തു​ട​ർ​ന്നാ​ൽ പ​ല ചെ​റു​കി​ട ക​ർ​ഷ​ക​രും കോ​ഴി​വ​ള​ർ​ത്ത​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. നി​ല​വി​ൽ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും സ്വ​കാ​ര്യ ധ​ന​സ​ഹാ​യം ആ​ശ്ര​യി​ച്ചു​മാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ലാ​ഭം കു​റ​ഞ്ഞ​തോ​ടെ വാ​യ്പ തി​രി​ച്ച​ട​വും പ്ര​തി​സ​ന്ധി​യി​ലാ​കും ഒ​രു ദി​വ​സം മു​ത​ൽ 40-45 ദി​വ​സം പ്രാ​യ​മു​ള്ള ഒ​രു കോ​ഴി​ക്ക് കു​റ​ഞ്ഞ​ത് നൂ​റു രൂ​പ​ക്ക്​ മു​ക​ളി​ൽ പ​രി​പാ​ല​ന​ച്ചെ​ല​വ് വ​രും. എ​ന്നാ​ൽ, ക​ർ​ഷ​ക​ന് കി​ട്ടു​ന്ന​ത് 110-120 രൂ​പ മാ​ത്ര​മാ​ണ്. തീ​റ്റ​വി​ല ഉ​യ​ർ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം വി​പ​ണി​യി​ലു​മു​ണ്ടാ​കും. നി​ല​വി​ൽ ഇ​റ​ച്ചി​ക്കോ​ഴി വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​യി​ല്ലെ​ങ്കി​ലും അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ ചി​ക്ക​ൻ വി​ല കൂ​ടൂ​മെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ചെ​ല​വ് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലും സ​ബ്സി​ഡി സം​വി​ധാ​ന​വും വേ​ണ​മെ​ന്നാ​ണ്​ ഓ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ന്‍റെ ആ​വ​ശ്യം.

Tags:    
News Summary - Chicken feed prices increase; farmers in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.