പ്ര​തി​ക​ളാ​യ വി​ഷ്ണു, അ​മ​ൽ ര​ഘു​നാ​ഥ്

വ​യോ​ധി​ക​െൻറ മാ​ല കവർന്ന യു​വാ​ക്ക​ൾ പി​ടി​യി​ൽ

ചേ​ർ​ത്ത​ല: ചെ​ങ്ങ​ണ്ട പാ​ല​ത്തി​ന് സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തു​ന്ന വ​യോ​ധി​ക​െൻറ മാ​ല പൊ​ട്ടി​ച്ച്​ ക​ട​ന്ന ര​ണ്ടു​പേ​ർ മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പൊ​ലീ​സ് പി​ടി​യി​ലാ​യി. ത​ക​ഴി പു​ത്ത​ൻ​പ​റ​മ്പ് വീ​ട്ടി​ൽ വി​ഷ്ണു (23), ചെ​റു​ത​ന ദേ​വ​സ്വം തു​രു​ത്ത് വീ​ട്ടി​ൽ അ​മ​ൽ ര​ഘു​നാ​ഥ് (22) എ​ന്നി​വ​രാ​ണ് ചേ​ർ​ത്ത​ല പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് സീ​മാ​ഭ​വ​നി​ൽ ന​ട​രാ​ജ​െൻറ മാ​ല ക​ഴി​ഞ്ഞ ജൂ​ൺ 17ന് ​വെ​ളു​പ്പി​ന് ചാ​യ കു​ടി​ക്കാ​നെ​ന്ന ഭാ​വ​ത്തി​ലെ​ത്തി വ​ലി​ച്ചു​പൊ​ട്ടി​ച്ചെ​ടു​ത്ത് ഇ​വ​ർ ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

കേ​സി​ലെ മ​റ്റ് ര​ണ്ടു പ്ര​തി​ക​ളാ​യ പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ സി​ബി, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രെ പൊ​ലീ​സ് നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.