Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
ചേർത്തല: 2.600 കിലോ കഞ്ചാവും ഒരു ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ചേർത്തല എസ്.എൽ പുരം തോപ്പിൽ എം. മിഥുനാണ് (24) ചൊവ്വാഴ്ച പുലർച്ച ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് വാഹനപരിശോധനക്കിടെ എക്സസൈസ് പിടിയിലായത്.
ബൈക്കും പിടികൂടി. മിഥുൻ എറണാകുളത്ത് മുറി വാടകക്കെടുത്ത് താമസിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. രാത്രിയും പുലർച്ചയുമായി ബൈക്കിൽ കഞ്ചാവ് ചേർത്തല താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വിൽപനക്ക് എത്തിക്കുന്നതാണ് പതിവ്. സിന്തറ്റിക് ലഹരി മരുന്നായ എം.ഡി.എം.എയുടെ കച്ചവടവും ഉണ്ടായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.