പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
ചേർത്തല: ദേശീയപാതയിൽ വാഹന പരിശോധനക്കിടെ 15 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടി.
മലപ്പുറം പൊന്നാനി കുന്നുമ്മൽ വീട്ടിൽ വൈഷ്ണവ് ( 24 ), പൊന്നാനി കാഞ്ഞിരമുക്ക് അരിയെല്ലി വീട്ടിൽ നിഖിൽ (37) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല ഡിവൈ.എസ്.പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ദേശീയപാതയിൽ എക്സ്റേ ബൈപാസിന് തെക്കുവശം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.