ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ ക​ട്ട​ച്ചി​റ പാ​ല​ത്തി​ന് സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടം

മൂന്ന്​ കാറുകൾ കൂട്ടിയിടിച്ചു; നാലുപേർക്ക് പരിക്ക്

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ ക​ട്ട​ച്ചി​റ പാ​ല​ത്തി​ന് സ​മീ​പം മൂ​ന്ന് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ​യാ​ണ്​ അ​പ​ക​ടം. പ​രി​ക്കേ​റ്റ നാ​ലു​പേ​രും കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​ണ്.ഇ​ന്നോ​വ​യും കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യും കാ​റി​ന്റെ ച​ക്രം എ​തി​രെ​വ​ന്ന പോ​ളോ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ളോ കാ​ർ നി​യ​ന്ത്ര​ണം​തെ​റ്റി പാ​ല​ത്തി‍െൻറ കൈ​വ​രി​ക​ൾ ത​ക​ർ​ത്താ​ണ് നി​ന്ന​ത്. ഇ​ന്നോ​വ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച കാ​ർ കൈ​വ​രി​ക​ൾ ത​ക​ർ​ത്ത് താ​ഴേ​ക്കു​പ​തി​ച്ചു.

ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ത്ത​ല, മു​ഹ​മ്മ പൊ​ലീ​സു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​ഗ്നി​ര​ക്ഷാ​സേ​ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​യ​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ന്നോ​വ കാ​റി​​ലെ യാ​ത്രി​ക​ൻ കോ​ട്ട​യം സ്വ​ദേ​ശി റോ​ണി വ​ർ​ഗീ​സി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കോ​ട്ട​യം സ്വ​ദേ​ശി ജോ​ഫ​നെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു ര​ണ്ടു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags:    
News Summary - Three cars collided; Four people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.