ലൈംഗികാതിക്രമം; പ്രതിക്ക് 12 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: അർത്തുങ്കലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുകൂടിയായ പ്രതിക്ക് 12 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ. ചേര്‍ത്തല ഫാസ്റ്റ് ട്രാക് സ്പെഷല്‍ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണം. പിഴ അടക്കാത്ത പക്ഷം രണ്ടുവര്‍ഷം തടവുകൂടി അനുഭവിക്കണം. പാണാവള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ തൃച്ചാറ്റുകുളം തച്ചാപറമ്പ് വീട്ടില്‍ റൈജുവിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2020ല്‍ അര്‍ത്തുങ്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്.
അര്‍ത്തുങ്കല്‍ ഇന്‍സ്പെക്ടറായിരുന്ന എ.അല്‍ജബ്ബാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ കെ.ശിവപ്രസാദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ലേഖ, സജി, സുധീഷ്, ശ്രീദേവി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ബീന ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.