പിടിയിലായ ഷാനവാസ്
Posted On
date_range Updated On
date_range നന്ദകൃഷ്ണ വധം: ഒരാൾ കൂടി അറസ്റ്റിൽ
ചേർത്തല: വയലാർ നാഗംകുളങ്ങര കവലയിൽ എസ്.ഡി.പി.ഐ - ആർ.എസ്.എസ് സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ വയലാർ തട്ടാപറമ്പ് നന്ദകൃഷ്ണ വെട്ടേറ്റു മരിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. 22ാം പ്രതി കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാർഡ് പൊള്ളത്തറയിൽ പി.എസ്. ഷാനവാസാണ് (42) അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കേസിൽ ആകെ 31 പ്രതികൾ അറസ്റ്റിലായി. ഏഴുപേരെ പിടികൂടാനുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 24ന് രാത്രിയായിരുന്നു വയലാർ നാഗംകുളങ്ങരയിൽ കേസിന് ആസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.