തണ്ണീര്‍മുക്കം മണവേലി- വാരനാട് റോഡരികില്‍ കണ്ടെത്തിയ വടിവാൾ

ചേർത്തലയിൽ ഗുണ്ടസംഘങ്ങള്‍ ഉറക്കംകെടുത്തുന്നു; റോ​ഡ​രി​കി​ൽ വ​ടി​വാ​ൾ ക​ണ്ടെ​ത്തി

ചേ​ര്‍ത്ത​ല: ജ​ന​ജീ​വി​ത​ത്തി​ന്​ ഭീ​ഷ​ണി​യാ​യി ക്വ​ട്ടേ​ഷ​ന്‍-​ഗു​ണ്ട​സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​കു​ന്നു. ത​ണ്ണീ​ര്‍മു​ക്കം മ​ണ​വേ​ലി-​വാ​ര​നാ​ട് റോ​ഡ​രി​കി​ല്‍ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ വ​ടി​വാ​ള്‍ ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക പ​ര​ത്തി. ചേ​ര്‍ത്ത​ല പൊ​ലീ​സെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

ഗു​ണ്ട​സം​ഘം വ​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് ആ​യു​ധ​മു​പേ​ക്ഷി​ച്ച്​ ക​ട​ന്ന​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സി​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​ത്തെ മു​ള്ളു​വേ​ലി​യി​ല്‍ വാ​ഹ​നം ത​ട്ടി​യ​താ​യും സൂ​ച​ന​യു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ൺ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഏ​താ​നും മാ​സം​മു​മ്പ് ഇ​തി​ന​ടു​ത്ത വീ​ട്ടി​ൽ അ​ക്ര​മി​സം​ഘം പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ന്നെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ല്ല. 

Tags:    
News Summary - Goons in Cherthala Sword found near roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.